പാരമ്പര്യത്തിന്‍റെ ഓര്‍മ്മകളുണര്‍ത്തി കുവൈത്തിൽ ഇഫ്താര്‍ പീരങ്കി മുഴക്കം

  • 03/04/2022

കുവൈത്ത് സിറ്റി: കാലവും സാങ്കേതികതയും ഏറെ മാറിയെങ്കിലും പഴമയെ പൂര്‍ണമായും കൈവിടാന്‍ അറബ് നാടുകള്‍ ഒരുക്കമല്ല. അതിന്‍റെ നേര്‍സാക്ഷ്യമെന്നോണം ഈ റമദാനിലും ഇഫ്താര്‍ സമയം അറിയിച്ച് കുവൈത്തിൽ പീരങ്കി മുഴങ്ങി.

വിശുദ്ധ റമദാന്‍ മാസത്തിലെ എല്ലാ ദിവസവും ഇഫ്താർ പീരങ്കി ഫയറിംഗ് കാണുന്ന പാരമ്പര്യം കുവൈത്തില്‍ ഇന്നും തുടരുന്നു. എല്ലാ ദിവസവും സൂര്യാസ്തമയത്തിന് മുമ്പ്, മാതാപിതാക്കളും കുട്ടികളും തലസ്ഥാനമായ കുവൈത്തിലെ നൈഫ് പാലസ് സ്‌ക്വയറിലേക്കാണ് ഇഫ്താർ പീരങ്കി ഫയറിംഗ് കാണാന്‍ പോകുന്നത്. കുവൈത്തിന്‍റെ ഏഴാമത്തെ ഭരണാധികാരിയായ ഷെയ്ഖ് മുബാറക് അൽ സബാഹിന്‍റെ കാലം തുടരുന്ന രീതിയാണിത്. 

വിശുദ്ധ മാസത്തിലുടനീളം മുതിർന്നവരുടെയും കുട്ടികളുടെയും നീണ്ട നിര തന്നെ നൈഫ് കൊട്ടാരത്തിലേക്ക് ഒഴുകിയെത്തുന്നു. അലി ബിൻ അഖാബ് ബിൻ അലി അൽ ഖസ്രജി ആദ്യമായി വിക്ഷേപിച്ച പീരങ്കി ദര്‍ശിക്കാനായി ഒരു പൈതൃക അന്തരീക്ഷത്തിൽ അവര്‍ ഒത്തുകൂടും. ജ്യോതിശാസ്ത്രജ്ഞനും ചരിത്രകാരനുമായ അദൈല്‍ അൽ സദൂൻ തന്റെ ദി കുവൈത്ത് എൻസൈക്ലോപീഡിയ ഓഫ് ദി ഫസ്റ്റ്സ് എന്ന പുസ്തകത്തില്‍ ഇതിനെ കുറിച്ച് പരാമര്‍ശിക്കുന്നുമുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News