കുവൈത്തിൽ അഞ്ച് വര്‍ഷത്തിനിടെ സർക്കാർ മേഖലയിൽ പിരിച്ച് വിട്ടത് 13,000 പ്രവാസികളെ

  • 04/04/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്ന 13,000 പ്രവാസികളെ പിരിച്ചുവിട്ടതായി സിവിൽ സർവീസ് കമ്മീഷൻ വെളിപ്പെടുത്തി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 79,000 ആയിട്ടുണ്ട്. കുവൈത്തിവത്കരണത്തിന്‍റെ പുതിയ നിയമങ്ങള്‍ നിലവില്‍ വരികയും അഞ്ച് വര്‍ഷത്തെ പദ്ധതി പ്രകാരവും പ്രവാസികളുടെ കണക്കുകൾ 66,000 ആയി കുറഞ്ഞു. അവരിൽ ഭൂരിഭാഗവും ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയത്തിലാണ് ജോലി ചെയ്യുന്നത്.

റെസല്യൂഷൻ നമ്പർ 11/2017 മായി ബന്ധപ്പെട്ട അഞ്ച് വർഷത്തെ പദ്ധതി ഓഗസ്റ്റിൽ അവസാനിക്കുന്നതിനാൽ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയിൽ തൊഴില്‍ ഗ്രൂപ്പുകളുടെ പുതിയ അനുപാതങ്ങൾ അനുവദിക്കും. ആ മേഖലകളിൽ പ്രവാസികൾക്ക് സ്പെഷ്യലിസ്റ്റ് ജോലി ഒഴിവുകൾ ലഭ്യമാകുന്നിടത്തോളം മാറ്റിസ്ഥാപിക്കൽ നയം തുടരും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News