റെസിഡന്‍സി, തൊഴില്‍ നിയമ ലംഘനം; കുവൈത്തിൽ 121 പ്രവാസികള്‍ അറസ്റ്റില്‍

  • 04/04/2022

കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെ സെക്യൂരിറ്റി ഡയറക്‌ടറേറ്റുകളുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ-സൗബിയുടെ സ്‌പെഷ്യൽ ടാസ്‌ക് കമ്പനിയുടെയും പ്രവർത്തനത്തിന്റെ ഒരാഴ്ചത്തെ കണക്കുകൾ പൊതു സുരക്ഷാ വിഭാഗം പുറത്തുവിട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പൊതുസുരക്ഷാ വിഭാഗം 296 സുരക്ഷാ ചെക്ക്‌ പോയിന്‍റുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ഇതില്‍ ക്രിമിനല്‍ കുറ്റകൃത്യം ചെയ്ത വാണ്ടഡ് ലിസ്റ്റിലുള്ള എട്ട് പേരാണ് അറസ്റ്റിലായത്. 

ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള 28 പ്രവാസികളെയും റെസിഡന്‍സി, തൊഴില്‍ നിയമ ലംഘന നടത്തിയതിന് 121 പ്രവാസികളെയും പിടികൂടി. രേഖകള്‍ കൈവശമില്ലാത്തതിന് 189 പേരാണ് അറസ്റ്റിലായത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട 24 കേസുകളും മദ്യവുമായി ബന്ധപ്പെട്ട 12 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പബ്ലിക്ക് സെക്യൂരിട്ടി ഓപ്പറേഷന്‍സ് റൂമില്‍ എത്തിയ 2,126 കേസുകളില്‍ ഇടപെടല്‍ നടത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News