മയക്കുമരുന്നുമായി കുവൈത്തിലെത്തിയ ഇറാനിയൻ നുഴഞ്ഞുകയറ്റക്കാര്‍ ഒളിവിൽ; ഖൈറാൻ പ്രദേശത്ത് വ്യാപക പരിശോധന

  • 04/04/2022

കുവൈത്ത് സിറ്റി: കുവൈത്ത് സമുദ്രാതിർത്തിയിലേക്ക് ഒരു ക്രൂയിസർ നുഴഞ്ഞുകയറിയതായി കോസ്റ്റ് ഗാർഡ് ഡിപ്പാർട്ട്‌മെന്റിലെ റഡാർ സംവിധാനം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അഹമ്മദി ഗവർണറേറ്റിലെ പ്രത്യേകിച്ച് അൽ ഖൈറാൻ ചാലറ്റ് ഏരിയയിലെ സുരക്ഷാ സേവനങ്ങളിൽ നിന്ന് ഫീൽഡ് പിന്തുണ അഭ്യർത്ഥിച്ച് കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്‍റില്‍ നിന്നുള്ള റിപ്പോര്‍ട്ട്  ആഭ്യന്തര മന്ത്രാലയത്തിന്റെ സെൻട്രൽ ഓപ്പറേഷൻസ് റൂമിന് ലഭിച്ചിട്ടുണ്ട്.  കടലില്‍ കൂടി ഖൈറാൻ പ്രദേശത്തിന്റെ ദിശയിലേക്കാണ് ക്രൂയിസർ പ്രവേശിച്ചിട്ടുള്ളത്.

കോസ്റ്റ് ഗാർഡ് ബോട്ടുകൾ ഇറാനിയൻ നുഴഞ്ഞുകയറ്റക്കാരുടെ ബോട്ടിനെ പിന്തുടരുകയായിരുന്നു. ഇതോടെ ബോട്ട് ഉപേക്ഷിച്ച ഇറാനിയൻ നുഴഞ്ഞുകയറ്റക്കാര്‍ കാൽനടയായി ചാലറ്റ് ഏരിയയിലേക്ക് ഓടി ഒളിക്കുകയായിരുന്നു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എമർജൻസി പൊലീസിന്റെയും പബ്ലിക് സെക്യൂരിറ്റി പട്രോളിംഗിന്റെയും ഉദ്യോഗസ്ഥര്‍ പ്രദേശത്തിന് ചുറ്റും സുരക്ഷാ വലയം തീര്‍ത്തിട്ടുണ്ട്. അതേസമയം, പ്രദേശത്തിന് ചുറ്റും സുരക്ഷാ വലയം ക്രൂയിസറില്‍ നിന്ന് 40 കിലോ ഹാഷിഷ് പിടിച്ചെടുത്തതായി കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News