റമദാന്‍ മാസത്തില്‍ കുവൈത്തിൽ പട്രോളിംഗ് ശക്തിപ്പെടുത്താന്‍ നിര്‍ദേശം

  • 04/04/2022

കുവൈത്ത് സിറ്റി: വിശുദ്ധ റമദാന്‍ മാസത്തില്‍ നടപ്പാക്കേണ്ട ട്രാഫിക്ക് പ്ലാനുകള്‍ പ്രഖ്യാപിച്ച് ട്രാഫിക്ക് ജനറല്‍ ഡയറക്ട്രേറ്റ്. രണ്ട് ഭാഗങ്ങളായി ഇതിനെ തരം തിരിച്ചിരിക്കുന്നത്. ആദ്യഭാഗം, ജീവനക്കാര്‍ പ്രവേശിക്കുമ്പോഴും പുറത്ത് പോകുമ്പോഴുള്ള സമയത്തെ ട്രാഫിക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. അതേസമയം മറ്റൊരു ഭാഗം പ്രഭാതഭക്ഷണത്തിന് ശേഷമുള്ള കാലയളവിനെ കേന്ദ്രീകരിച്ചുള്ളതാണ്. റിംഗ് റോഡുകളിലും ഹൈവേകളിലും പ്രധാന റോഡുകളിലും പ്രവേശന കവാടങ്ങളിലും 200 ട്രാഫിക് പട്രോളിംഗ് പോയിന്‍റുകളും 100 സുരക്ഷാ പട്രോളിംഗ് പോയിന്‍റുകളുമാണ് വിന്യസിക്കുന്നതെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് ട്രാഫിക് അവയർനസ് വിഭാഗം ഓഫീസർ മേജർ അബ്‍ദുള്ള ബുഹാസൻ പറഞ്ഞു.

ട്രാഫിക് നിരീക്ഷണ ക്യാമറകളിലൂടെ ഗതാഗതം നിരീക്ഷിക്കുകയും പട്രോളിംഗും ട്രാഫിക് ഓപ്പറേഷൻസ് റൂമും തമ്മിലുള്ള ഏകോപനത്തോടെ ജീവനക്കാരുടെ വരവിനും പോക്കിനുമടക്കമുള്ളവയാണ് ആദ്യ ഘട്ടത്തില്‍ ശ്രദ്ധ കൊടുക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ സുരക്ഷാ വിന്യാസം ഇഫ്താർ സമയത്തിന്  ശേഷമാണ്. പ്രത്യേകിച്ചും പുണ്യ മാസത്തിന്റെ ആദ്യ ആഴ്ചയിൽ ഗതാഗതം സുഗമമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News