മലയാളി നേഴ്സ് കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 04/04/2022

കുവൈറ്റ് സിറ്റി : മലയാളി നേഴ്സ് കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു, ബെഥേൽ ഗോസ്പൽ ചർച്ച് കുവൈറ്റ്‌ സഭാംഗവും ചെങ്ങന്നൂർ തണ്ടപ്ര പീടികയിൽ ബ്രദർ ഷിബു ചാക്കോയുടെ ഭാര്യയുമായ സിസ്റ്റർ അനിത ഷിബു (53 വയസ്സ്) ഹൃദയഘാതത്തെ തുടർന്ന് ഏപ്രിൽ 4 തിങ്കളാഴ്ച്ച മരണപ്പെട്ടു . മിനിസ്ട്രി ഓഫ് ഹെൽത്ത്‌ കുവൈറ്റ്‌ സബാഹ് ഹോസ്പിറ്റിലെ സി സി യു വിൽ സ്റ്റാഫ് നഴ്സസായിരുന്നു സിസ്റ്റർ അനിത ഷിബു.

മക്കൾ : ജോഷുവ, ജോയന്ന (ഇരുവരും വിദ്യാർത്ഥികൾ) സംസ്കാരം ഏപ്രിൽ 7 വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിക്ക് തിരുവഞ്ചൂർ നാലുമണിക്കാറ്റിന് സമീപമുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും വൈകിട്ട് 3 മണിക്ക് ബെഥേൽ ഗോസ്പൽ മിനിസ്ട്രി മാലം സഭയുടെ നേതൃതത്തിൽ മാങ്ങാനം ചിലമ്പ്രകുന്ന് സെമിത്തേരിയിൽ നടത്തുന്നതുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News