കുവൈറ്റ് പ്രവാസി മലയാളി യുകെയിൽ മരണപ്പെട്ടു

  • 04/04/2022

കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രവാസി മലയാളി യുകെയിൽ മരണപ്പെട്ടു, കോഴിക്കോട് താമരശ്ശേരി, തുഷാരഗിരി സ്വദേശി വിനോദ് സെബാസ്റ്റ്യൻ (39) ആണ് മരണപ്പെട്ടത്.  കുവൈറ്റിൽ നിന്നും യുകെയിൽ എത്തിയ  വിനോദ് ഇന്ന് ഒരുമണിയോടെ നോർത്താംപ്ടൺ ആശുപത്രിയിൽ വച്ചാണ്  മരണമടഞ്ഞത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് ബിനുവിന്റെ കുടുംബം.

ഭാര്യ എലിസബത്ത് കുവൈത്തിൽ അതാൻ ഹോസ്പിറ്റലിൽ നേഴ്സ് ആയിരുന്നു, രണ്ടു വർഷം മുൻപാണ് ബിനിനുവിന്റെ ഭാര്യ യുകെയിൽ എത്തിയത്,  കുവൈറ്റിലായിരുന്ന ബിനു എട്ട് മാസം മുൻപ് മാത്രമാണ് യുകെയിൽ എത്തിയത്. കുവൈറ്റിൽ ആംബുലൻസ് സ്റ്റാഫ് ജോലി രാജി വച്ചശേഷമാണ് യുകെയിൽ എത്തിയത്. 

രാവിലെ  വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന്  നോർത്താംപ്ടൺ ആശുപത്രി അത്യാഹിതവിഭാഗത്തിൽ വിനോദ് എത്തുകയായിരുന്നു. പരിശോധനകൾ നടന്നു കൊണ്ടിരിക്കെ വിനോദിന്റെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News