ഒരാഴ്ചക്കിടെ കുവൈത്തിൽ റിപ്പോര്‍ട്ട് ചെയ്തത് 25,000 ട്രാഫിക്ക് നിയമലംഘനങ്ങള്‍; 81 വാഹനങ്ങള്‍ പിടിച്ചെടുത്തു

  • 04/04/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കര്‍ശന വാഹനപരിശോധന തുടര്‍ന്ന് ട്രാഫിക്ക് വിഭാഗം. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആന്‍ഡ് ഓപ്പറേഷന്‍സ് വിഭാഗം അസിസ്റ്റന്‍റ്  അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഗിന്‍റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. ഒരാഴ്ചക്കിടെ നടന്ന വാഹന പരിശോധനയില്‍ 25,035 ട്രാഫിക്ക് നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 81 വാഹനങ്ങളും 15 മോട്ടോര്‍ സൈക്കിളുകളും ഡിറ്റെന്‍ഷന്‍ ഗ്യാരേജിലേക്ക് മാറ്റിയതായും ജനറല്‍ ട്രാഫിക്ക് വിഭാഗത്തിലെ പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ്  അറിയിച്ചു. 

ഗുരുതരമായ ഒരു നിയമലംഘനം ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ഒപ്പം ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രായപൂർത്തിയാകാത്ത 24 പേരെയാണ് അറസ്റ്റ് ചെയ്യുകയും ജുവനൈൽ പ്രോസിക്യൂഷനിനേക്ക് റഫർ ചെയ്യുകയും ചെയ്തത്. വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന ഏഴ് വാഹനങ്ങള്‍ പിടിച്ചെടുത്തപ്പോള്‍ 15 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News