സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും കുവൈത്തിൽ പച്ചക്കറികളുടെ വിലയില്‍ വന്‍ കുതിപ്പ്

  • 04/04/2022

കുവൈത്ത് സിറ്റി:  വിശുദ്ധ റദമാന്‍ മാസത്തിന്‍റെ ദിനങ്ങളിൽ  വിപണികളിലുണ്ടായത് വന്‍ തിരക്ക്. കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലും കൊമേഴ്സല്‍, സമാന്തര മാര്‍ക്കറ്റുകളിലും ഉപഭേക്താക്കളുടെ നീണ്ട നിരയാണ് ഉണ്ടായത്. ഈന്തപ്പഴം, മാംസം, കോഴി, റദമാന്‍ സ്പെഷ്യല്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് ആവശ്യകത ഇരട്ടിയായി. വില നിയന്ത്രിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടും ഇലക്കറികളുടെ വിലയിൽ ഗണ്യമായ വർധനയാണ് ഉണ്ടായതെന്ന് ഉപഭോക്താക്കൾ പരാതി ഉയര്‍ത്തിയിട്ടുണ്ട്. റമദാൻ മാസത്തിന് മുമ്പുള്ളതിനേക്കാൾ 76 ശതമാനത്തിലധികമാണ് വില വർധിച്ചിട്ടുള്ളത്. 

അൽ-ഫർദ മാർക്കറ്റിൽ പ്രാദേശിക ഉത്പാദിപ്പിച്ച ഒരു പെട്ടി തക്കാളിയുടെ വില 3,200 ഫിൽസ് മുതൽ 3,500 ഫിൽസ് വരെയാണ്. കഴിഞ്ഞ ആഴ്ച അതിന്റെ വില 1,500 മുതൽ 2 ദിനാർ വരെയായിരുന്നു, കൂടാതെ വഴുതന പോലുള്ള മറ്റ് ചില പച്ചക്കറി ഉൽപ്ന്നങ്ങള്‍ക്കും ഇറക്കുമതി ചെയ്ത മുളകിനും വലിയ തോതില്‍ വില ഉയര്‍ന്നിട്ടുണ്ട്. റമദാൻ മാസത്തിന്റെ ആദ്യ ദിനത്തിൽ റെഡ് മീറ്റ്, ഈന്തപ്പഴം, ടിന്നിലടച്ച സാധനങ്ങൾ എന്നിവയുടെ ആവശ്യം കുതിച്ചുയര്‍ന്നിട്ടുണ്ട്. അതേസമയം, അറബ് രാജ്യങ്ങളില്‍ നിന്നുള്ള മാംസത്തിന്റെ മൂല്യം ഗണ്യമായി കുറഞ്ഞതിനാൽ ഇറച്ചിയുടെ വിലയിൽ കുറവുണ്ടായിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News