കൊവിഡ് 19 പ്രോട്ടോക്കോള്‍ അപ്ഡേറ്റ് ചെയ്ത് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 05/04/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവി‍ഡ് സാഹചര്യം മെച്ചപ്പെട്ട അവസ്ഥയില്‍ കൊവിഡ് 19നെ നേരിടാന്‍ ഏര്‍പ്പെടുത്തിയ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യ മന്ത്രാലയം. പ്രതിദിന കൊവി‍ഡ‍് കണക്കിലും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കുറവ് വന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. "സാധാരണ നിലയിലേക്ക് മടങ്ങുക" എന്ന തലക്കെട്ടിലുള്ള പുതുക്കിയ പ്രോട്ടോക്കോളില്‍ രോഗികളെ, പ്രത്യേകിച്ച് കൊവിഡ് 19 രോഗികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് വ്യക്തമാക്കുന്നത്. 

എല്ലാവർക്കും സ്രവ പരിശോധന ആവശ്യമില്ലെന്നും രോഗബാധിതരെന്ന് സംശയിക്കുന്നവർക്ക് മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും പ്രോട്ടോക്കോളില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു വ്യക്തിക്ക് രോഗബാധിച്ചാല്‍ സമ്പർക്കം പുലർത്തുന്നവരെ ക്വാറന്‍റൈന്‍ ചെയ്യേണ്ട ആവശ്യമില്ല. രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിൽ അവരിൽ സ്രവ പരിശോധന നടത്തേണ്ടതില്ലെന്നും പ്രോട്ടോക്കോളില്‍ പറയുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News