ഇന്ത്യൻ മീഡിയ ഫോറം കുവൈറ്റ് (IMF- Kuwait) രൂപികരിച്ചു

  • 05/04/2022

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇന്ത്യൻ മീഡിയ ഫോറം രൂപികരിച്ചു. ഇന്ത്യയിലെ വിവിധ  സംസ്ഥാനങ്ങളില്‍ നിന്നും മീഡിയ രംഗത്തുള്ളവരുടെ  കൂട്ടായ്മയാണ് ഇന്ത്യന്‍ മീഡിയാ ഫോറം (IMFK). വിവിധ മാധ്യമ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  ചയ്‌താലി  ബാനർജി റോയിയെ പ്രസിഡന്‍റായും  സുനോജ് നമ്പ്യാരെ ജനറൽ  സെക്രട്ടറി ആയും യോഗം തെരെഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി പോൾ ഫ്രാൻസിസ്,  അഭിലാഷ ഗോടിശാല, അനിൽ പി അലക്സ്, റെജി ഭാസ്കർ, സുജിത് സുരേശൻ  എന്നിവരെയും തെരെഞ്ഞെടുത്തു.

Related News