യു.എ.ഇ.യിൽ ഇനി എമിറേറ്റ്സ് ഐഡി; പാസ്‌പോർട്ടിൽ താമസവിസ പതിക്കുന്നത് നിർത്തലാക്കും

  • 05/04/2022



അബുദാബി: വിദേശികളുടെ പാസ്‌പോർട്ടിൽ താമസവിസ പതിക്കുന്ന രീതി നിർത്തലാക്കുന്നു. പകരം, എമിറേറ്റ്സിലെ ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് ഏപ്രിൽ 11 ന് ശേഷം താമസവിസ സ്റ്റാമ്പ്‌ ചെയ്യില്ലെന്ന് പ്രാദേശികപത്രമായ അൽഖലീജ് റിപ്പോർട്ട് ചെയ്തു.

പുതിയ പരിഷ്‌കരണങ്ങൾ ഈ മാസം തന്നെ നടപ്പിലാക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചനകൾ. താമസവിസ ഉപയോഗിക്കേണ്ട മുഴുവൻ സാഹചര്യങ്ങളിലും പകരം എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാനാണ് തീരുമാനം. 

യു.എ.ഇ.യിലേക്ക് യാത്ര ചെയ്യുന്ന വ്യക്തിയുടെ മുഴുവൻ വിവരങ്ങളും ഐഡി കാർഡിലൂടെ വിമാനക്കമ്പനികൾക്ക് അറിയാൻ കഴിയും. ഇതിനായി, നിലവിലെ എമിറേറ്റ്സ് ഐഡി സംവിധാനത്തിൽ കൂടുതൽ വിവരങ്ങൾ ഉൾകൊള്ളിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

Related News