മൂന്ന് ദിവസത്തിനിടെ കുവൈത്തിൽ വാക്സിന്‍ സ്വീകരിച്ചത് 7000 പേര്‍

  • 05/04/2022

കുവൈത്ത് സിറ്റി: സാമൂഹ്യ പ്രതിരോധശേഷി ഉറപ്പാക്കി കൊവിഡ് മഹാമാരിയെ തടുത്ത് നിര്‍ത്താനുള്ള കുവൈത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നു. ഒത്തുച്ചേരലുകള്‍ ഒരുപാട് ഉണ്ടാകുന്ന വിശുദ്ധ റമദാന്‍ മാസത്തില്‍ കൊവിഡ് പടരാനുള്ള സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. റമദാന്‍ മാസത്തിലും ജാബര്‍ ബ്രിഡ്ജ് സെന്‍റര്‍ ഉള്‍പ്പെടെയുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ പൗരന്മാരും താമസക്കാരുമായി 7,000 പേര്‍ കൊവി‍ഡ് വാക്സിന്‍ സ്വീകരിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍. ഫെയര്‍ ഗ്രൗണ്ട്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ജലീബ് യൂത്ത് സെന്‍റര്‍, ഷെയ്ഖ് ജാബര്‍ ബ്രിഡ്ജ് എന്നിവിടങ്ങളിലായി വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണമാണിത്. ജാബര്‍ ബ്രിഡ്ജ് സെന്‍ററിലെ വാക്സിനേഷന്‍ നടപടിക്രമങ്ങള്‍ മുന്‍ മാസങ്ങളുടെ താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് സമയക്കുറവ് വന്നിട്ടുണ്ടെന്നും പ്രതികരണങ്ങള്‍ വരുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News