അഞ്ച് ദശലക്ഷം ഒമാനി റിയാൽ സമ്മാനവുമായി ഓ! മില്യണയർ ഗ്രീൻ സർട്ടിഫിക്കറ്റ്

  • 09/04/2022


മസ്‌കറ്റ്: ജീവിതത്തെ മാറ്റിമറിക്കാനും, മരങ്ങൾ നട്ടുപിടിപ്പിക്കാനും, ഒമാനെ സന്തോഷമുള്ള സ്ഥലമാക്കി മാറ്റാനുമുള്ള ലക്ഷ്യത്തോടെ മില്യണയർ ഇൻവെസ്റ്റ്‌മെന്റ് എൽഎൽസിയുടെ കീഴില്‍ 'ഓ! കോടീശ്വരൻ' എന്ന പദ്ധതിക്ക് തുടക്കമായി. ഒമാനിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പുറമെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെയും ഉള്‍പ്പെടുത്തി നടത്തുന്ന നറുക്കെടുപ്പാണിത്. പങ്കെടുക്കുന്നവര്‍ 2.5 ഒമാനി റിയാലിന് ഒരു 'ഗ്രീൻ സർട്ടിഫിക്കറ്റ്' വാങ്ങുകയാണ് വേണ്ടത്. ഇതിലൂടെ ഒരു നറുക്കെടുപ്പിനുള്ള സൗജന്യ പ്രവേശനത്തിന് അർഹത നേടും. അഞ്ച് ദശലക്ഷം ഒമാനി റിയാൽ വരെ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഇതിലൂടെ സൃഷ്‍ടിക്കപ്പെടുന്നത്.

ജനങ്ങൾക്ക് പ്രഥമസ്ഥാനം നൽകിക്കൊണ്ട് അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ചെലവഴിക്കുന്ന തുക സമൂഹത്തിന് തിരികെ നൽകാനുമാണ് പരിശ്രമിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഓരോ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റനും ഒമാനില്‍ മരണങ്ങള്‍ നട്ടുപിടിപ്പിക്കാനും അതുവഴി  സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിച്ചുകൊണ്ട് കാർബൺ കാൽപ്പാടുകൾ കുറയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് സംഭാവന നൽകുകയുമാണ് ചെയ്യുന്നത്.

കാലാവസ്ഥാ നടപടികൾക്കും ഭക്ഷ്യസുരക്ഷ പ്രവർത്തനങ്ങൾക്കുമായുള്ള ഒമാന്റെ ശ്രമങ്ങളെ ഈ വൃക്ഷത്തൈ നടൽ സംരംഭം പിന്തുണയ്ക്കുന്നു. ഗതാഗതം, വ്യവസായം എന്നിവയിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം ഈ നടപടിക്രമം നികത്തും.  ഭക്ഷ്യ ഉൽപ്പാദന മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെയും തേനീച്ച വളർത്തൽ ചെയ്യുന്നതിലൂടെയും ഒമാന്റെ ഭാവിയിലേക്കുള്ള ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. ഗവേഷണങ്ങൾ പറയുന്നത്, കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം കുറക്കുന്നതിനു വേണ്ടി മരങ്ങൾ നട്ടുപിടിപ്പിക്കാമെന്നാണ്, അതുകൊണ്ട് തന്നെ പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് അന്തരീക്ഷ  കാർബൺ ഡൈ ഓക്സൈഡ് കുറയ്ക്കുന്നതിനും ആഗോളതാപനം പരിമിതപ്പെടുത്തുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്.

Related News