വിംഗ്സ് കുവൈത്ത് ചാപ്റ്റർ; ഇഫ്താർ വിരുന്ന് ഒരുക്കി

  • 11/04/2022


തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഓവർസീസ് ഘടകമായ വിംഗ്സ് കുവൈത്ത് ഇഫ്താർ സംഘടിപ്പിച്ചു.

മലബാർ ഗോൾഡിന്റെ സഹകരണത്തോടെ ഫർവാനിയ മെട്രോ മെഡിക്കൽ കെയർ സെന്ററിലെ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ വിംഗ്സിന്റെ പ്രവർത്തകരും, അഭ്യുദകാംക്ഷികളുമായ നിരവധിപേർ പങ്കെടുത്തു.

കിടപ്പുരോഗികളെ പരിചരിക്കുന്ന കാര്യത്തിൽ തൃക്കരിപ്പൂർ പാലിയേറ്റീവിന്റെ പ്രവർത്തനം വിലമതിക്കാനാവത്തതാണെന്ന് പാലയേറ്റീവ് നേരിട്ട് സന്ദർശിച്ചതിലൂടെ ബോദ്ധ്യപ്പെട്ടതാണെന്നും, അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണെങ്കിൽ വിംഗിസിന്റെ പ്രവർത്തനത്തിലേക്ക് കൂടുതൽ പേർ കടന്നു വരുമെന്നും മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് പ്രമുഖ സാമൂഹ്യ പ്രവർത്തകനും മെട്രോ മെഡിക്കൽ ചെയർമാനും കൂടിയായ വിംഗ്സ് കുവൈത്ത് രക്ഷാധികാരി ഹംസ പയ്യന്നൂർ പ്രവർത്തകരുമായുള്ള അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

വിംഗ്സ് കുവൈത്ത് ചെയർമാൻ കെ. ബഷീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹനീഫ പടന്ന, സലാം കളനാട്, മിസ്ഹബ് മാടമ്പില്ലത്ത്, ഷംസീർ നാസർ, അബ്ദുല്ലത്തീഫ്‌ എം.ടി.പി. എന്നിവർ സംസാരിച്ചു.

ഇഫതാർ വിരുന്നിന്‌ മുഹമ്മദ് ഷരീഫ് വയക്കര, സുബൈർ കാടങ്കോട്,
ഫിറോസ് യു.പി., മുഹമ്മദ് ഷാഫി ടി.കെ.പി., ഇഖ്ബാൽ മെട്ടമ്മൽ, ത്വാഹ എം.ടി.പി., നിസാദ്‌ അഹമ്മദ്‌, മുഹമ്മദ്‌ തെക്കെക്കാട്‌, അബ്ദുൾ ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി നളിനാക്ഷൻ ഒളവറ സ്വാഗതവും, അദീബ് നങ്ങാരത്ത് നന്ദിയും പറഞ്ഞു.

Related News