ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയിൽ 170 വിമാനസർവീസുകൾ നടത്താൻ അബുദാബി വിമാനക്കമ്പനികൾ

  • 13/04/2022


അബുദാബി: അബുദാബിയിൽ നിന്നുള്ള യാത്രാസൗകര്യങ്ങൾ വർധിപ്പിക്കാൻ ഒരുങ്ങി വിമാനക്കമ്പനികൾ. ഏപ്രിൽ ഒന്നുമുതൽ ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയിൽ 170 വിമാനസർവീസുകൾ നടത്താനാണ് തീരുമാനം.

അബുദാബി വിമാനത്താവളത്തിന്റെ വേനൽക്കാല ഷെഡ്യൂളിൽ കണ്ണൂരിലേക്ക് ഗോ എയർ സർവീസ് നടത്തും. അതോടൊപ്പം, അബുദാബിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി ഇന്നലെ അറിയിച്ചു. മുംബൈ, കണ്ണൂർ, ഡൽഹി എന്നിവിടങ്ങളിലേക്ക് ദിവസവും സർവീസ് നടത്തുമെന്ന് കഴിഞ്ഞ ദിവസം ഗോ എയർ അറിയിച്ചിരുന്നു. അന്താരാഷ്‌ട്ര സർവീസുകൾ ഇന്ത്യ പുനരാരംഭിച്ചതിന് ശേഷം എമിറേറ്റ്സ് എയർലൈനാണ് കൂടുതൽ സർവീസുകൾ നടത്തുന്നത്.

അബുദാബി വിമാനക്കമ്പനിയായ എത്തിഹാദ് എയർവേസും സർവീസുകൾ നടത്തുന്നുണ്ട്. ഏപ്രിൽ 27 മുതലാണ് എയർ അറേബ്യ അബുദാബി സർവീസ് ആരംഭിക്കുക. ഇതോടെ എയർ അറേബ്യ അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം ആറായി ഉയരും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഡൽഹി, ജയ്പുർ എന്നിവയാണ് സർവീസ് നടക്കുന്ന മറ്റു നഗരങ്ങൾ.

Related News