കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു: യു.എ.ഇ.യിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

  • 15/04/2022


അബുദാബി : രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ, യു.എ.ഇ.യിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. വാക്സിനേഷൻ പൂർത്തിയാക്കാത്ത സ്വദേശി പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിൻവലിച്ചതാണ് പ്രധാന മാറ്റം. ഇവർക്ക്, 48 മണിക്കൂർ മുൻപെങ്കിലും എടുത്ത പി.സി.ആർ പരിശോധനാ ഫലവുമായി വിദേശയാത്ര നടത്താം. 

16 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ, വിദേശയാത്ര നടത്തും മുൻപ് പി.സി.ആർ പരിശോധനാ ഫലം ഹാജരാക്കണം എന്ന നിബന്ധനയും ഒഴിവാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 16 മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ഇളവുകൾ കൂടുതലായി അനുവദിച്ചെങ്കിലും, ജാഗ്രത കൈവിടരുതെന്നും തിരക്കുള്ള ഇടങ്ങളിൽ മാസ്ക് ധാരണം തുടരുന്നതാണ് ഉചിതമെന്നും മന്ത്രാലയം നിർദേശിച്ചു.

Related News