75 ശതമാനം വരെ വിലക്കുറവ്; ഓഫറുകള്‍ റമദാന് ശേഷവും തുടരുമെന്ന് യൂണിയന്‍കോപ്

  • 18/04/2022



ദുബൈ: ഭക്ഷ്യ - ഭക്ഷ്യേതര വിഭാഗങ്ങളില്‍ 30,000ല്‍ അധികം ഉത്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കുറവ് നല്‍കുന്ന പ്രത്യേക ഓഫര്‍ റമദാന് ശേഷവും തുടരാന്‍ തീരുമാനിച്ച് യൂണിയന്‍കോപ്. ദുബൈയുടെ വിവിധ ഭാഗങ്ങളിലുള്ള യൂണിയന്‍കോപ് ശാഖകളിലും മാളുകളിലും റമദാന്‍ ഓഫര്‍ തുടര്‍ന്നും ലഭ്യമാവുമെന്ന് യൂണിയന്‍കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു.

ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ഒപ്പം അടിസ്ഥാന ഭക്ഷണവിഭവങ്ങളും മറ്റ് ഉത്പന്നങ്ങളും ഏറ്റവും നല്ല വിലയില്‍ ലഭ്യമാക്കാനുമുള്ള യൂണിയന്‍കോപിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് റമദാന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതെന്ന് അല്‍ ബസ്‍തകി പറഞ്ഞു. ഒപ്പം സാമൂഹിക സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പിന്തുണയും സേവനവും എത്തിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ ഓഫറുകളും യൂണിയന്‍കോപിന്റെ സ്‍മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോറിലും വെബ്‍സൈറ്റിലും ലഭ്യമാവുമെന്നും അദ്ദേഹം അറിയിച്ചു. റദമാനില്‍ സ്‍മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്‍ത് സമയ നഷ്‍ടവും അധ്വാനവും കുറയ്‍ക്കാമെന്നതിന് പുറമെ എല്ലാ ഓഫറുകളും ലഭ്യമാവുകയും ചെയ്യും. വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കുറവ് നല്‍കുന്ന നിരവധി ഓഫറുകളാണ് ഇപ്പോള്‍ ഒരുമിച്ച് ലഭ്യമാവുക. 75 ശതമാനം വരെ ഇങ്ങനെ വിലക്കുറവ് ലഭിക്കും. 

രാജ്യത്തെ സാംസ്‍കാരിക, ജനസംഖ്യാ വൈവിദ്ധ്യം കണക്കിലെടുത്ത് അനവധി ഉത്പന്നങ്ങള്‍ക്ക് ഈ ഓഫറുകള്‍ ബാധകമാക്കിയിട്ടുണ്ട്. വിലയിലും സേവനത്തിലും ഗുണനിലവാരത്തിലും വേറിട്ട് നില്‍ക്കുന്ന പ്രത്യേക വിപണി സൃഷ്‍ടിക്കുകയെന്ന യൂണിയന്‍ കോപിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് ഇപ്പോഴത്തെ ഈ ആനുകൂല്യങ്ങളും.

Related News