ബാല്‍ക്കണികളിൽ വസ്‍ത്രങ്ങളും ഉണങ്ങാനിട്ടാല്‍ അബുദാബിയില്‍ ഇനി പിഴ ഈടാക്കും

  • 27/04/2022


ജനലുകളിലും ബാല്‍ക്കണികളിലും വസ്‍ത്രങ്ങളും ഉണങ്ങാനിട്ടാല്‍ അബുദാബിയില്‍ ഇനി പിഴ ഈടാക്കും. അബുദാബിയിലെ മുനിസിപ്പാലിറ്റി അധികൃതരുടേതാണ് മുന്നറിയിപ്പ്. ബാല്‍ക്കണിയില്‍ തുണി വിരിച്ചാല്‍ 1000 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്. 

ഇത്തരം പ്രവൃത്തികള്‍ നഗര സൗന്ദര്യത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. ബാല്‍ക്കണികളില്‍ വസ്‍ത്രങ്ങള്‍ ഉണക്കാനിടുന്നത് 1000 ദിര്‍ഹം  പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് നേരത്തെ തന്നെ മുനിസിപ്പാലിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.  

ബാല്‍ക്കണികളിലും ജനലുകളിലും കൈപ്പിടികളിലും തുണികള്‍ ഉണക്കാനിടുന്നത് കെട്ടിടങ്ങളുടെ സൗന്ദര്യം ഇല്ലാതാക്കുമെന്നും അതുകൊണ്ടുതന്നെ അത് അനുവദിക്കില്ലെന്നും മുനിസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്‍താവന പറയുന്നു. തുണികള്‍ ഉണക്കാനായി ക്ലോത്ത് ഡ്രൈയിങ് റാക്കുകളോ, ഇലക്ട്രോണിക് ക്ലോത്ത് ഡ്രയറുകളോ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Related News