കല കുവൈറ്റ് ‘ഞാറ്റുവേല-2022 ‘ മെയ് 27 ന്

  • 29/04/2022

കുവൈറ്റ് സിറ്റി. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖലയുടെ നേതൃത്വത്തിൽ ‘ഞാറ്റുവേല’ എന്ന പേരിൽ കലയിലെ അംഗങ്ങൾക്കായി നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. 2022 മെയ് 27 ന് മംഗഫ് അൽ-നജാത് സ്കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഞാറ്റുവേല-2022 ന്റെ വിജയകരമായ നടത്തിപ്പിനായി അനൂപ് മങ്ങാട്ട് ചെയർ‌മാനും അനീഷ് പൂക്കാട് ജനറൽ കൺ‌വീനറുമായുള്ള വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കല കുവൈറ്റ് ഫഹാഹീൽ മേഖല എക്സിക്യൂട്ടീവ് അജിത് സ്വാഗതം ആശംസിച്ച സ്വാഗതസംഘ രൂപീകരണ യോഗത്തിൽ കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ സജി, ആക്റ്റിങ് പ്രസിഡന്റ് ശൈമേഷ് , ട്രഷറർ അജ്നാസ്, മേഖല സെക്ടറട്ടറി സജീവ് കായികവിഭാഗം സെക്രട്ടറി ജയ്സൺ പോൾ എന്നിവർ പങ്കെടുത്തു. കല കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡന്റ് പ്രസീത് കരുണാകരൻ അധ്യക്ഷത വഹിച്ചു. ജ്യോതിഷ് പി‌ജി,തോമസ് എബ്രഹാം (സാമ്പത്തികം), സജിൻ മുരളി (രെജിസ്ട്രേഷൻ),മാത്യു ജോസഫ് (വാളണ്ടിയർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ്‌കമ്മിറ്റികളേയും യോഗം തിരഞ്ഞെടുത്തു. യോഗത്തിന് സ്വാഗത സംഘ ചെയർമാൻ അനൂപ് മങ്ങാട്ട് നന്ദി രേഖപ്പെടുത്തി.പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 90039594, 65087421എന്നീ നമ്പറിലും. രെജിസ്ട്രേഷനായി 99103742 ,97341639 എന്നീ നമ്പറുകളിലുംബന്ധപ്പെടാവുന്നതാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News