കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് നിരക്ക് കൂട്ടണമെന്ന് ആവശ്യം തള്ളി വാണിജ്യ മന്ത്രാലയം

  • 09/05/2022

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് നിരക്ക് കൂട്ടണമെന്നുള്ള ഡൊമസ്റ്റിക്ക് ലേബര്‍ റിക്രൂട്ട്മെന്‍റ് ഓഫീസുകളുടെ ആവശ്യം തള്ളി വാണിജ്യ മന്ത്രാലയം. നിലവില്‍ റിക്രൂട്ട്മെന്‍റ് നിരക്ക് 890 ദിനാര്‍ ആണ്. ഇത് ഉയര്‍ത്തണമെന്നാണ് റിക്രൂട്ട്മെന്‍റ് ഓഫീസുകളുടെ ആവശ്യം. മന്ത്രിതല നിര്‍ദേശം അനുസരിച്ചാണ്  ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് നിരക്ക് പമാവധി 890 ദിനാര്‍ എന്ന് നിജപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഇത് പര്യാപ്തമല്ലെന്ന് ഡൊമസ്റ്റിക്ക് ലേബര്‍ റിക്രൂട്ട്മെന്‍റ് ഓഫീസുകളുടെ ഉടമകള്‍ പറയുന്നു. ഈ സഹാചര്യത്തില്‍ ചില ഓഫീസുകള്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് നിര്‍ത്തിവെച്ചിട്ടുമുണ്ട്.

അതേസമയം, റിക്രൂട്ട്മെന്‍റ് നിരക്ക് വിഷയത്തില്‍ ഡൊമസ്റ്റിക്ക് ലേബര്‍ റിക്രൂട്ട്മെന്‍റ് ഓഫീസുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് വാണിജ്യ മന്ത്രാലയം. നിയമലംഘനം നടത്തിയാല്‍ ഓഫീസുകള്‍ അടച്ച് പൂട്ടുന്നത് അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍, അയൽ രാജ്യങ്ങളിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവുകൾ മന്ത്രാലയം അന്വേഷിക്കുമെന്നും പരിശോധിക്കുമെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചെലവ് ശരിക്കും ഉയർന്നതാണെങ്കിൽ, പൗരന്മാർക്കും ഓഫീസ് ഉടമകൾക്കും ഇടയിൽ ന്യായമായ നിലയില്‍ അത് പരിഷ്കരിച്ചേക്കുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News