മുംബൈ: ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റാതിരുന്ന സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിഇഒ റോണോ ദത്ത. ശനിയാഴ്ച റാഞ്ചി എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്. കുട്ടി പരിഭ്രാന്തി പ്രകടിപ്പിച്ചതിനാലാണ് മറ്റ് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഇൻഡിഗോ എയർലൈൻസ് അധികൃതർ വിശദീകരിച്ചു. മനീഷ ഗുപ്ത എന്ന യാത്രക്കാരി സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. ഡിജിസിഎ അന്വേഷണം ആരംഭിക്കുകയും ഇൻഡിഗോയോട് റിപ്പോർട്ട് നൽകാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കുട്ടിക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ‘വിവേചനപരമായ ഇത്തരം നടപടികളോട് അൽപ്പം പോലും സഹിഷ്‌ണുത പുലർത്താനാവില്ല. ഒരു വ്യക്തിയും ഇങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോവാൻ പാടില്ല’- മന്ത്രി പറഞ്ഞു.ഹൈദരാബാദിലേക്ക് പോകാനെത്തിയ കുട്ടിയെയാണ് വിമാന ജീനവക്കാര്‍ തടഞ്ഞത്. കുട്ടി പരിഭ്രാന്തനായിരുന്നു എന്നു പറഞ്ഞാണ് കുട്ടിയെ വിമാനത്തില്‍ കയറ്റാന്‍ ജീവനക്കാര്‍ വിസമ്മതിച്ചത്.വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തിയതായി ഇന്‍ഡിഗോ സിഇഒ പറഞ്ഞു. 'ചെക്ക് ഇന്‍ ടൈമിലും ബോര്‍ഡിങ് നടപടികളിലും കുടുംബത്തെ കൊണ്ടുപോകാന്‍ തന്നെയായിരുന്നു ഉദ്ദേശം. എന്നാല്‍ കുട്ടി പരിഭ്രാന്തനായിരുന്നു.'- സിഇഒ പ്രസ്താവനയില്‍ പറഞ്ഞു.'ഉപഭോക്താക്കള്‍ക്ക് മര്യാദയോടെയും അനുകമ്പയോടെയും സേവനം നല്‍കുന്നത് ഞങ്ങള്‍ക്ക് പരമപ്രധാനമാണ്. കുട്ടി വിമാനത്തിലും ബഹളം തുടരുമോ എന്ന ആശങ്കയില്‍ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമെടുക്കാന്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ നിര്‍ബന്ധിതരായി'.-പ്രസ്താവനയില്‍ പറയുന്നു.'ശാരീരിക വൈകല്യമുള്ളവരുടെ പരിചരണത്തിനായി ജീവിതം സമര്‍പ്പിക്കുന്ന മാതാപിതാക്കളാണ് നമ്മുടെ സമൂഹത്തിന്റെ യഥാര്‍ത്ഥ നായകരെന്ന് തിരിച്ചറിയുന്നു. കുടുംബത്തോട് ആത്മര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു'- പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
There is zero tolerance towards such behaviour. No human being should have to go through this! Investigating the matter by myself, post which appropriate action will be taken. https://t.co/GJkeQcQ9iW— Jyotiraditya M. Scindia (@JM_Scindia) May 9, 2022
There is zero tolerance towards such behaviour. No human being should have to go through this! Investigating the matter by myself, post which appropriate action will be taken. https://t.co/GJkeQcQ9iW
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?