സന്തൂറിനെ ജനകീയമാക്കിയ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു

  • 10/05/2022

ന്യൂഡെല്‍ഹി:  ജമ്മുകശ്മീരിലെ നാടോടി സംഗീത ഉപകരണമായ സന്തൂറിലെ ലോക പ്രശസ്തനാക്കിയ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. 

1938ല്‍ ജമ്മുവില്‍ ജനിച്ച ശിവകുമാര്‍ ശര്‍മ സന്തൂറില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം അവതരിപ്പിക്കുന്ന ആദ്യയാളായാണ് കണക്കാക്കപ്പെടുന്നത്.  1991ല്‍ പത്മശ്രീ, 2001ല്‍ പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചു. സില്‍സില, ചാന്ദ്നി ഉള്‍പ്പെടെ ഒട്ടേറെ സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

പുല്ലാങ്കുഴല്‍ വാദകന്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുമായി ചേര്‍ന്ന് ഒട്ടേറെ സിനികള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. സില്‍സില്‍, ലാംഹെ, ചാന്ദ്‌നി എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. മകന്‍ രാഹുല്‍ ശര്‍മ അറിയപ്പെടുന്ന സന്തൂര്‍ വാദകനാണ്.

Related News