ഭോപ്പാല്‍: വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒന്‍പതുവയസുകാരിയെ അകന്ന ബന്ധു ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ധാതിയ ജില്ലയിലാണ് സംഭവം. 24 കാരനായ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് അമന്‍ സിംഗ് റാത്തോഡ് പറഞ്ഞു.തിലേത ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്. ഗ്രാമത്തിലെ ഒരു കനാലിന് സമീപം കുറ്റിച്ചെടികള്‍ക്കിടയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. പെണ്‍കുട്ടിയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന തന്നെ തട്ടിക്കൊണ്ടുപോകാന്‍ ബന്ധുവായ യുവാവ് ശ്രമിച്ചിരുന്നതായി മറ്റൊരു പെണ്‍കുട്ടിയും പോലീസില്‍ മൊഴി നല്‍കി. ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മയുടെ അടുത്തേക്ക് ഓടിപ്പോയതായും തിരിച്ചെത്തിയപ്പോഴെക്കും തനിക്കൊപ്പം കിടന്നിരുന്ന ഒന്‍പതുവയസുകാരിയെ കാണാതായെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചാതായയും പെണ്‍കുട്ടി വിവരം പുറത്തുപറയാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?