ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ പ്രതി നിരപരാധി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസില്‍ 24കാരനെ കോടതി വെറുതെ വിട്ടു

  • 14/05/2022

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയെന്ന പരാതിയിൽ 24കാരനെ കോടതി വെറുതെ വിട്ടു. ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചതിനെ തുടര്‍ന്നാണിത്. പെൺകുട്ടിയുടെ കുഞ്ഞിന്റെ പിതാവ് ആരോപണ വിധേയനായ യുവാവല്ലെന്ന് ഡിഎൻഎ (DNA) പരിശോധനയിൽ വ്യക്തമായതിനെ തുടർന്ന് യുവാവിനെ പോക്സോ കോടതി (POSCO) വെറുതെ വിടുകയായിരുന്നു.

 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബലാത്സം​ഗം പരാതിപ്പെടാൻ എടുത്ത കാലതാമസവും ഡിഎൻഎ റിപ്പോർട്ടും കണക്കിലെടുക്കുമ്പോൾ പ്രതിയെ കേസിൽ കുടുക്കിയതായാകാനുള്ള സാധ്യത തള്ളാനാകില്ല. ഡിഎൻഎ പരിശോധനയിൽ കുഞ്ഞിന്റെ പിതാവ് പ്രതിയല്ലാത്തതിനാലും കുറ്റാരോപിതമുമേലുള്ള കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതിയെ വെറുതെ വിടുന്നതെന്നും കോടതി പറഞ്ഞു.

പെൺകുട്ടി ഗർഭിണിയായി ഏഴ് മാസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം മാതാപിതാക്കൾക്ക് അറിയാമായിരുന്നെന്നും കോടതി വ്യക്തമാക്കി. പെൺകുട്ടി ​ഗർഭിണിയാണെന്ന സംശയത്തെ തുടർന്ന് മാതാവാണ് പോലീസിൽ പരാതി നൽകിയത്. തുടർച്ചയായ ചോദ്യം ചെയ്യലിൽ പെൺകുട്ടി യുവാവിന്റെ പേര് പറഞ്ഞു. മൂന്ന് വർഷമായി അടുപ്പത്തിലാണെന്നും പെൺകുട്ടി വ്യക്തമാക്കി. തുടർന്ന് 24കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഷെൽട്ടർ ഹോമിലേക്ക് മാറ്റിയ ശേഷം പെൺകുട്ടി പെൺകുഞ്ഞിന് ജന്മം നൽകി.

പ്രതി ദുബായിലേക്ക് പോയതിനാൽ 2017 നവംബറിലാണ് അറസ്റ്റിലായത്. പ്രതിയുടെയും പെൺകുട്ടിയുടെയും വിവാഹത്തിന് വീട്ടുകാർക്ക്  സമ്മതമാണെന്ന് കാണിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അമ്മ സത്യവാങ്മൂലം സമർപ്പിച്ചതിനെത്തുടർന്ന് ഒരു മാസത്തിന് ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചു. എന്നാൽ, പിന്നീട് ഡിഎൻഎ റിപ്പോർട്ടിൽ പ്രതി കുട്ടിയുടെ പിതാവല്ലെന്ന് തെളിയുകയായിരുന്നു.

Related News