ദോഷം അകറ്റാനുള്ള ഏലസ് തേടി വന്നു; വനിതാ ജ്യോതിഷിയെ കെട്ടിയിട്ട് ആഭരണങ്ങള്‍ കവര്‍ന്നു

  • 16/05/2022

തിരുപ്പൂര്‍: തമിഴ്നാട്ടില്‍ വനിതാ ജ്യോതിഷിയെ കെട്ടിയിട്ട് ആഭരണങ്ങള്‍ കവര്‍ന്നു. തിരുവനന്തപുരം സ്വദേശിനി വിമലാ ദേവിയെയാണ് (58) തിരുപ്പൂര്‍ പല്ലടത്തിനടുത്തുള്ള ഗണപതിപാളയത്തിലെ വീട്ടില്‍ കെട്ടിയിട്ട ശേഷം ആഭരണങ്ങള്‍ കവര്‍ന്നത്. 

ജ്യോതിഷവും മന്ത്രവാദവും ചെയ്യുന്ന ഇവരെ കാണാനായി ദോഷം അകറ്റാനുള്ള ഏലസ്, കയര്‍ എന്നിവ അന്വേഷിച്ച് 40 വയസ്സുള്ള യുവാവ് എത്തിയിരുന്നു. രാജേഷ് എന്ന് പരിചയപ്പെടുത്തിയ യുവാവാണ് എത്തിയത്.

എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിമലാദേവി പുറത്തേക്കുവരാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരി വന്ന് നോക്കിയപ്പോഴാണ് വീട്ടില്‍ കസേരയിലിരിത്തി കെട്ടിയിട്ട നിലയില്‍ ഇവരെ കണ്ടെത്തിയത്. ഇവരുടെ വായില്‍ തുണിതിരുകി ബന്ധിച്ചിരുന്നു. മണിക്കൂറുകളോളം ബന്ധനസ്ഥയായതിനാല്‍ അബോധാവസ്ഥയിലായിരുന്നു.

ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിലുണ്ടായിരുന്ന ഏഴുപവന്‍ സ്വര്‍ണാഭരണവും അലമാരയിലുണ്ടായിരുന്ന 7,000 രൂപയും കാണാതായെന്ന് ഇവര്‍ പല്ലടം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Related News