കാർത്തി ചിദംബരത്തിന്‍റെ വീടുകളിലും ഓഫീസിലും സിബിഐ റെയ്ഡ്

  • 17/05/2022



ദില്ലി: കാർത്തി ചിദംബരത്തിന്‍റെ വീടുകളിലും ഓഫീസിലും സിബിഐ റെയ്ഡ്. ചെന്നൈ, ദില്ലി അടക്കം ഒന്‍പത് നഗരങ്ങളിലാണ് പരിശോധന. ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കെ ചൈനീസ് പൗരൻമാർക്ക് വിസ നല്‍കാന്‍ ഇടപെട്ടെന്നാണ് ആരോപണം. രാവിലെ 7.30 നാണ് കാർത്തി ചിദംബരത്തിന്‍റെ ഔദ്യോഗിക വസതിയിൽ റെയ്ഡ് നടന്നത്. ഒരു വനിത ഉദ്യോഗസ്ഥ ഉള്‍പ്പടെ ഏഴ് പേർ അടങ്ങുന്ന സംഘമാണ് റെയ്ഡിനെത്തിയത്.

സിബിഐ റെയ്ഡില്‍ കാര്‍ത്തി ചിദംബരം അതൃപ്തി പ്രകടിപ്പിച്ചു. എത്രാമത്തെ തവണയാണ് പരിശോധന നടക്കുന്നതെന്നും തനിക്ക് എണ്ണം നഷ്ടപ്പെട്ടെന്നും കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു. സിബിഐ റെയ്ഡ് തുടങ്ങിയതിന് ശേഷമുള്ള ആദ്യ ട്വീറ്റാണിത്. 

വിവരം അറിഞ്ഞെത്തിയ ശ്രീപെരുമ്പത്തൂർ എംഎൽഎ കെ സെൽവപെരുന്തഗൈ, തമിഴ്നാടിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി, കോൺഗ്രസ് നേതാക്കളെ വീടിനുള്ളിൽ കടക്കാൻ സിബിഐ സംഘം അനുവദിച്ചില്ല. നടക്കുന്നത് വേട്ടയാടലാണെന്നും അന്വേഷണ സംഘങ്ങളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്നും നേതാക്കൾ പറഞ്ഞു.

Related News