ദുബൈയിലെത്തുന്ന പുത്തന്‍ തലമുറയ്ക്ക് ഇനി താമസിക്കാനൊരിടം തേടി അലയേണ്ട; കോ- ലിവിങ് സൗകര്യം വാഗ്ദാനം ചെയ്ത് കെട്ടിട നിര്‍മ്മാതാക്കള്‍

  • 19/05/2022




ദുബൈ: ജോലി തേടിയും ജോലിക്കായും ദുബൈയിലെത്തുന്ന പുത്തന്‍ തലമുറയ്ക്ക് ഇനി താമസിക്കാനൊരിടം തേടി അലയേണ്ട, കോ- ലിവിങ് സൗകര്യം വാഗ്ദാനം ചെയ്ത് കെട്ടിട നിര്‍മ്മാതാക്കള്‍. പ്രതിമാസ പേയ്‌മെന്റ് ഓപ്ഷനുകൾ, സീറോ ബ്രോക്കര്‍ കമ്മീഷന്‍, സീറോ ഡെപോസിറ്റ് എന്നീ സൗകര്യങ്ങളും കോ-ലിവിംഗിനൊപ്പം ഡെവലപ്പർമാർ വാഗ്ദാനം ചെയ്യുന്നുണ്ട്. 

യുഎഇയില്‍ സ്ഥിര ജോലിക്കായും ഫ്രീലാന്‍സ് ജോലിക്കായുമെത്തുന്ന പുതുതലമുറയില്‍പ്പെട്ടവര്‍ക്ക് കോ -ലിവിങ്  സൗകര്യം തെരഞ്ഞെടുക്കാം. ഇവര്‍ക്ക് ഏത് സ്ഥലത്തും 15 ദിവസം മുതല്‍ ഒരു മാസം വരെ താമസസൗകര്യം ബുക്ക് ചെയ്യാം. ഒരു വര്‍ഷത്തെ വാടക കരാറുകളില്‍ കുടുങ്ങാതെ തന്നെ താമസിക്കാനാകുമെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. 

പ്രമുഖ ഡെവലപ്പറായ 'എമാര്‍', ദുബൈ ഹില്‍സില്‍ കോ ലിവിങ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ബിസിനസിലെ മറ്റ് പ്രമുഖര്‍ ഈ സൗകര്യത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുകയാണ്. ഈ ലിവിങ് സൗകര്യം അവര്‍ പുതിയ കമ്മ്യൂണിറ്റികളില്‍ തുടങ്ങിയേക്കാം.

Related News