ഭാര്യ ആദ്യഭര്‍ത്താവിലുള്ള മകനെ വിവാഹം കഴിച്ച് പണവുമായി മുങ്ങി; പരാതിയുമായി ഗൃഹനാഥന്‍

  • 20/05/2022

ദെഹ്‌റാദൂണ്‍:  ഭാര്യ ആദ്യഭര്‍ത്താവിലുള്ള മകനെ വിവാഹം കഴിച്ച് പണവുമായി മുങ്ങിയതായി ഗൃഹനാഥന്റെ പരാതി. ഉത്തരാഖണ്ഡിലെ ബസ്പുര്‍ സ്വദേശിയായ ഇന്ദ്രറാം ആണ് ഭാര്യയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. 

11 വര്‍ഷം മുമ്പാണ് ഇന്ദ്രറാമും ബബ്ലിയും വിവാഹിതരായത്. വീട്ടില്‍നിന്ന് 20,000 രൂപയുമായി ഭാര്യ ബബ്ലിയും ആദ്യബന്ധത്തിലുള്ള മകനും മുങ്ങിയെന്നാണ് ഇന്ദ്രറാമിന്റെ ആരോപണം. ഇന്ദ്രറാമിനൊപ്പം ജീവിതം ആരംഭിച്ചതോടെ ബബ്ലിയെയും രണ്ട് ആണ്‍മക്കളെയും ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. ഇന്ദ്രറാമുമായുള്ള ബന്ധത്തില്‍ ബബ്ലിക്ക് മൂന്ന് മക്കളുണ്ട്. 

 ബബ്ലിയുടെ ആദ്യബന്ധത്തിലുള്ള മകന്‍ അടുത്തിടെയായി വീട്ടില്‍ വരുന്നത് പതിവായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന ഈ മകനെയാണ് ഭാര്യ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നതെന്നും ഇവര്‍ പണവുമായാണ് വീട്ടില്‍നിന്ന് മുങ്ങിയതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇന്ദ്രറാമിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related News