വിമാന സർവീസുകൾ പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്സിന് അനുമതി നൽകി ഡിജിസിഎ

  • 21/05/2022




ദില്ലി : നീണ്ട ഇടവേളയ്ക്ക് ശേഷം വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്സിന് അനുമതി നൽകി ഡിജിസിഎ. മൂന്ന് വർഷത്തിന് ശേഷം ആകാശത്തേക്ക് തിരിച്ചുവരുന്ന ജെറ്റ് എയർവെയ്‌സിന്റെ പരീക്ഷണ പറക്കൽ ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്നിരുന്നു. 

രണ്ട് ഘട്ടങ്ങളായി നടത്തിയ പരീക്ഷണ പറക്കലിൽ വിജയിച്ചതോടു കൂടിയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ജെറ്റ് എയർവേസിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് അനുവദിച്ചത്. 

ഒരിക്കൽ ഇന്ത്യയുടെ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയർവേയ്സ്. 2019 ൽ നിലത്തിറക്കിയ ജെറ്റ് എയർവേയ്സ് വിമാനങ്ങൾ ഇപ്പോൾ വീണ്ടും ഒരു ടേക്ക്ഓഫിനായി ഒരുങ്ങുകയാണ്. ഈ വർഷം ജൂലൈ-സെപ്റ്റംബർ മാസത്തോടെ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ആണ് ജെറ്റ് എയർവേയ്‌സ് ലക്ഷ്യമിടുന്നത്

Related News