ഇന്ധനവില കുറച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ്

  • 21/05/2022

ന്യൂഡെല്‍ഹി:  കേന്ദ്ര ഗവണ്‍മെന്റിന്റെ ഇന്ധന വില കുറച്ച നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ്്. 18.42 രൂപ ഇന്ധനനികുതി ഇനത്തില്‍ വര്‍ദ്ധിപ്പിച്ച ശേഷം എട്ട് രൂപ കുറയ്ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ആരോപിച്ചു. 

യുപിഎ സര്‍ക്കാരിന്റെ കാലഘട്ടവുമായി താരതമ്യം ചെയ്താല്‍ ഇപ്പോഴും ഇന്ധനനികുതി 19.90 രൂപ കൂടുതലാണെന്നും പറഞ്ഞ സുര്‍ജെവാല 2014 മേയില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് ഈടാക്കിയിരുന്നത് വെറും 9.48 രൂപയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 2022 മേയ് ആകുമ്പോള്‍ പെട്രോളിന്റെ ഇന്ധനനികുതി ഇനത്തില്‍ മാത്രം 27.90 രൂപ കേന്ദ്രം ഈടാക്കുന്നുണ്ടെന്ന് സുജെവാല ആരോപിച്ചു.

Related News