കഞ്ചാവ് വലിച്ചതിന് പിന്നാലെ സ്വന്തം ജനനേന്ദ്രിയം മുറിച്ച് യുവാവ്

  • 22/05/2022

ഗുവാഹട്ടി: കഞ്ചാവ് വലിച്ചതിന് പിന്നാലെ അസം സ്വദേശി സ്വന്തം ജനനേന്ദ്രിയം മുറിച്ചു. അസമിലെ ദേഖാര്‍ സ്വദേശി ഷഹാജുല്‍ അലിയാണ് ജനനേന്ദ്രിയം മുറിച്ചത്. കഞ്ചാവ് വലിക്കുന്നത് പാപമാണെന്നും പക്ഷേ ലഹരിയില്ലാതെ തനിക്ക് ജീവനിക്കാനാവില്ലെന്നുമായിരുന്നു അലിയുടെ പ്രതികരണം. താന്‍ ചെയ്ത പാപങ്ങളില്‍ പശ്ചാത്തപിച്ചാണ് ജനനേന്ദ്രിയം മുറിച്ചതെന്നും അലി വെളിപ്പെടുത്തി. 

'കഞ്ചാവ് ഉപയോഗിക്കാന്‍ എന്റെ മതം അനുവദിക്കുന്നില്ല. കഞ്ചാവ് വലിച്ചതോടെ സമൂഹത്തിന് ദോഷകരമായ എന്തോ സംഭവിക്കാന്‍ പോകുന്നതായി എനിക്ക് തോന്നി. അതിനാല്‍ എന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിച്ചും സമൂഹത്തിന്റെ നല്ലതിന് വേണ്ടിയുമാണ് ജനനേന്ദ്രിയം മുറിച്ചത്'- അലി പറഞ്ഞു. 

മാനസികവിഭ്രാന്തിയുള്ള ആളാണ് അലിയെന്നാണ് മകന്റെ പ്രതികരണം. മുമ്പും ഇയാള്‍ ഇത്തരത്തിലുള്ള പല വിചിത്രകാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് സുഹൃത്തും വെളിപ്പെടുത്തി. 

Related News