കാണാതായ ഗായികയുടെ മൃതദേഹം  റോഡരികില്‍ കുഴിച്ചിട്ട നിലയിൽ

  • 24/05/2022

ദില്ലി: ദില്ലിയിലെ ഹരിയാണ്‍വിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാണാതായ ഗായികയുടെ മൃതദേഹം റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. റോഹ്തക് ജില്ലയിലെ ദേശീയ പാതയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ സുഹൃത്തുക്കളായ രവി, അനില്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

മേയ് 11 മുതലാണ് ദില്ലിയില്‍ താമസിക്കുന്ന 26 കാരിയായ യുവതിയെ കാണാതായത്. പെണ്‍കുട്ടിയെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതാണെന്നും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ സഹപ്രവര്‍ത്തകരായ രവി, രോഹിത് എന്നിവരാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചിരുന്നു. രോഹിത്തിനൊപ്പം ഭിവാനിയിലേക്ക് പോയതിന് ശേഷമാണ് യുവതിയെ കാണാതായത്.

മ്യൂസിക് വീഡിയോ ഷൂട്ടിങ്ങിനായി പ്രതികള്‍ യുവതിയെ വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മ്യൂസിക് വീഡിയോ ചിത്രീകരിക്കാനായി വിളിച്ച് വരുത്തിയ ശേഷം യുവതിയെ മയക്കുമരുന്നുകള്‍ നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.
റോഹ്തക്കിലെ മെഹാമിന് സമീപമുള്ള ഹോട്ടലില്‍ ഇരുവരും ഭക്ഷണം കഴിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Related News