ചെന്നൈ: ഡിജെ പാര്‍ട്ടിക്കിടെ ഐ.ടി. ജീവനക്കാരനായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മടിപ്പാക്കത്ത് താമസിക്കുന്ന എസ്. പ്രവീണാണ്(23) മരിച്ചത്. ചെന്നൈ അണ്ണാനഗറിന് സമീപമുള്ള വി.ആര്‍.മാളിലെ ബാറില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതായിരുന്നു. ശരീരത്തില്‍ അമിതമായി മദ്യമെത്തിയതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.തുടർന്ന് ഡി.ജെ. പാര്‍ട്ടി സംഘടിപ്പിച്ച മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെുത്തു. അനുമതിയില്ലാതെയാണ് ശനിയാഴ്ച രാത്രിയില്‍ പാര്‍ട്ടി നടത്തിയതെന്നും പോലീസ് കണ്ടെത്തി. പാര്‍ട്ടി നടത്തിയിടത്തുനിന്ന് എണ്ണൂറിലേറെ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ പോലീസ് കണ്ടെടുത്തു.ബ്രസീലില്‍ നിന്നുള്ള ഡി.ജെ അടക്കമുള്ളവര്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയില്‍ വന്‍തോതില്‍ യുവതീയുവാക്കള്‍ പങ്കെടുത്തിരുന്നു. ഒരാള്‍ക്ക് 1,500 രൂപ എന്ന നിരക്കിലായിരുന്നു നിരക്ക് ഈടാക്കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?