ഇ സിഗററ്റുകൾക്ക് പ്രചാരമേറുന്നു, മുന്നറിയിപ്പുമായി കുവൈത്ത് ആന്റി സ്മോക്കിം​ഗ് ആൻഡ് കാൻസർ സൊസൈറ്റി

  • 25/05/2022

കുവൈത്ത് സിറ്റി: ഇലക്ട്രോണിക്ക് സി​ഗരറ്റുകൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി കുവൈത്ത് ആന്റി സ്മോക്കിം​ഗ് ആൻഡ് കാൻസർ സൊസൈറ്റി. ആരോ​ഗ്യത്തിന് കൂടതൽ ഹാനീകരം ഇ സി​ഗരറ്റുകളാണെന്ന് സംഘടനയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സലാഹ് പറഞ്ഞു. ഇലക്ട്രോണിക് സിഗരറ്റിന്റെ ഉപയോ​ഗത്തിലൂടെ പുകവലിയുടെ ആസക്തിയിൽ നിന്ന് മുക്തി നേടാൻ സഹായിക്കുമെന്നുള്ള തെറ്റായ കിംവദന്തികൾ പ്രചരിക്കുകയാണ്. 

പരമ്പരാഗത സിഗരറ്റിന് സമാനമാണ് ഇലക്ട്രോണിക്ക് സി​ഗരറ്റുകളെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.  മറ്റ് വിഷ പദാർത്ഥങ്ങൾക്ക് പുറമേ നിക്കോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ ഇത് കൂടുതൽ അപകടകരവുമാണ്. ഇലക്‌ട്രോണിക് സിഗരറ്റുകളുടെ വരവ് യുവാക്കളെ പുകവലിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമായി മാറിയിട്ടുണ്ട്. ചെറുപ്പക്കാർക്കും കൗമാരക്കാർക്കും ചില്ലറവിൽപ്പന എന്ന നിലയിൽ ഇ സി​ഗരറ്റുകൾ വിൽക്കപ്പെടുന്നുണ്ട്. പുതിയ തലമുറയുടെ ജീവന് തന്നെ വലിയ ഭീഷണിയാണ് ഇത് ഉയർത്തുന്നതെന്നും ഡോ. ഖാലിദ് അൽ സലാഹ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News