ഗൾഫ് ​ഗെയിംസ്: കുവൈത്ത് സൈക്ലിം​ഗ് ടീം വെങ്കലനേട്ടം സ്വന്തമാക്കി

  • 25/05/2022

കുവൈത്ത് സിറ്റി: ​ഗൾഫ് ​ഗെയിംസിലെ സൈക്ലിം​ഗ് മത്സരത്തിൽ വെങ്കലനേട്ടം സ്വന്തമാക്കി കുവൈത്തി ടീം. യുഎഇ സ്വർണം നേടിയപ്പോൾ ബഹറൈനാണ് വെള്ളി. കുവൈത്തി സൈക്ലിം​ഗ് ടീം ​ഗെയിംസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചതെന്ന് കുവൈത്തി സൈക്ലിം​ഗ് ക്ലബ്ബ് സെക്രട്ടറി അബ്‍ദുള്ള അൽ ഷമ്മാരി പറഞ്ഞു. വിവിധ പുരുഷ-വനിതാ മത്സരങ്ങളിൽ നിന്നായി ഒരു സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ ആറ് മെഡലുകൾ നേടാൻ സംഘത്തിന് സാധിച്ചു. 

​ഗെയിംസിലെ മത്സരങ്ങൾ വളരെ ഉയർന്ന നിലവാരം പുലർത്തിയെന്നും ഗൾഫ് സൈക്ലിസ്റ്റുകളും ബൈക്കർമാരും തമ്മിലുള്ള ശക്തമായ മത്സരത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തുവെന്നും അൽ ഷമ്മാരി കൂട്ടിച്ചേർത്തു. അതേസമയം, പുരുഷന്മാരുടെ സിം​ഗിൾസ് റോഡ് റേസിൽ എമിറേറ്റി അഹമ്മദ് അൽ മൻസൂരി സ്വർണം സ്വന്തമാക്കി. ബഹറൈനി അഹമ്മദ് നാസർ വെള്ളി നേട്ടത്തിലെത്തിയപ്പോൾ എമിറേറ്റി യൂസഫ് മിർസയ്ക്കാണ് വെങ്കലം.  ജാബർ ബ്രിഡ്ജിലാണ് മത്സരം ആരംഭിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News