പ്രവാസികൾ രാജ്യം വിടും മുമ്പ് പിഴകൾ അടയ്ക്കണം; റെസിഡൻസി നിയമത്തിൽ ഭേദ​ഗതി നിർദേശിച്ച് എംപി

  • 25/05/2022

കുവൈത്ത് സിറ്റി: റെസിഡൻസി നിയമത്തിൽ പുതിയ ഭേദ​ഗതികൾ ചേർക്കണമെന്ന നിർദേശവുമായി എംപി ഒസാമ അൽ മെനാവർ. 1959ലെ അമീരി ഡിക്രി നമ്പർ 17ൽ ചില ഭേദ​ഗതികൾ വരുത്തണമെന്നുള്ള ആവശ്യമാണ് അദ്ദേഹം മുന്നോട്ട് വച്ചിട്ടുള്ളത്. മറ്റ് രാജ്യങ്ങളിലെ പൗരന്മാരായ താമസക്കാർ സ്ഥിരമായോ താൽക്കാലികമായോ കുവൈത്ത് വിട്ടുപോകുമ്പോൾ അവർക്ക് ലഭിച്ച് സേവനങ്ങളുടെ ഫീസ് പൊതു ഖജനാവിലേക്ക് അടയ്ക്കാൻ ബാധ്യസ്ഥരാക്കണമെന്നാണ് എംപിയുടെ ഒരു നിർദേശം.

കൂടാതെ, റെസിഡൻസി സാധുത കാലയളവ് വരെയുള്ള ട്രാഫിക്ക് നിയമലംഘനത്തിന്റെ പിഴകൾ, മറ്റ് ഫൈനുകൾ ഉൾപ്പെടെയുള്ളവയുടെ താമസക്കാരിൽ നിന്ന് ഈടാക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ജിസിസി രാജ്യങ്ങളിലെ പൗരന്മാർ, വിദേശ നയതന്ത്ര സ്ഥാപനങ്ങൾ, എംബസികൾ, മിഷനുകൾ, കുവൈത്ത് പാസ്‌പോർട്ട് ഉള്ളവർ എന്നിവരെ ഇതിൽ നിന്ന് ഒഴിവാക്കാവുന്നതാണ്.  കൂടാതെ മന്ത്രാലയങ്ങളിലെയും സർക്കാർ ഏജൻസികളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരെ ഇതിൽ നിന്ന് ഒഴിവാക്കാം. രാജ്യത്തിന്റെ പൊതുതാൽപ്പര്യമനുസരിച്ച് ആഭ്യന്തരമന്ത്രിക്ക് മറ്റ് വിഭാഗങ്ങളെ ഒഴിവാക്കാമെന്നും എംപി കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News