കോൺഗ്രസിൽ നിന്നും രാജിവെച്ച് കപിൽ സിബൽ

  • 25/05/2022



ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ കോൺഗ്രസ് അംഗത്വം രാജിവച്ചു. സമാജ്‌വാദി പാർട്ടി (എസ്പി) ടിക്കറ്റിൽ രാജ്യസഭയിലേക്ക് പത്രിക നൽകി. 

എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമെത്തിയാണ് പത്രിക നൽകിയത്. മേയ് 16ന് രാജിക്കത്ത് സമർപ്പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാല സഖ്യമാണ് ലക്ഷ്യമെന്നും കപിൽ സിബൽ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയ 23 നേതാക്കളില്‍ ഒരാളാണ് കപില്‍ സിബല്‍.

Related News