സിറിയ, അഫ്​ഗാനിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകളിൽ കുവൈത്തി സാന്നിധ്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • 25/05/2022

കുവൈത്ത് സിറ്റി: ഭീകരവാദത്തിനെതിരായ കുവൈത്തിന്റെ ഉറച്ച നിലപാടുകൾ വീണ്ടും ശക്തമായി തുറന്ന് പറഞ്ഞ് വികസനത്തിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള വിദേശകാര്യ സഹമന്ത്രി ഹമദ് അൽ മഷാൻ. തീവ്രവാദികൾക്ക് ലഭിക്കുന്ന ധനസഹായം വെട്ടിക്കുറയ്ക്കുന്നതിനുള്ള  അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 60 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന ഐഎസിനെതിരായ അന്താരാഷ്ട്ര സഖ്യത്തിന്റെ വർക്കിംഗ് ഗ്രൂപ്പിന്റെ ഉദ്ഘാടന യോഗത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിറിയയിലെ അൽ ഹോൾ ക്യാമ്പിലോ സഹേൽ രാജ്യങ്ങളിലോ അഫ്ഗാനിസ്ഥാനിലോ ഉള്ള തീവ്രവാദ ഗ്രൂപ്പുകളിൽ കുവൈത്ത് നിന്നുള്ളവർ ആരുമില്ലെന്നാണ് ഔദ്യോഗിക വിവരങ്ങളെന്ന് ഹമദ് അൽ മഷാൻ സ്ഥിരീകരിച്ചു. പുതിയ കുവൈത്ത് പൗരന്മാരുടെ പേരുകൾ യുഎസ് ട്രഷറി അതിന്റെ മുൻ പട്ടികയിൽ ചേർത്തിട്ടുണ്ടെന്നുള്ള കാര്യം ആദ്ദേഹം നിഷേധിച്ചു. ഭീകരതയ്‌ക്കെതിരെയും അതിന് ധനസഹായം നൽകുന്നതിനെതിരെയും അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് കുവൈത്ത് നിരന്തരമായ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും ഹമദ് അൽ മഷാൻ ആവർത്തിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News