മലപ്പുറം സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

  • 25/05/2022

കുവൈറ്റ് സിറ്റി : മലപ്പുറം സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരണപ്പെട്ടു,  വണ്ടൂർ വാണിയമ്പലം മാട്ടക്കുളം കരുവാടൻ സിറാജുദ്ദീൻ (29) ആണ് മരിച്ചത്. ടയർ പഞ്ചറായതിനെത്തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങിയപ്പോൾ മറ്റൊരു വാഹനം ഇടിച്ചാണ് മരണം സംഭവിച്ചത്. ആറുമാസം മുമ്പാണ് കുവൈത്തിലെത്തിയത്.  പിതാവ്: ജമാലുദ്ദീൻ മുസ്‍ലിയാർ. മാതാവ്: ഫാത്തിമ ചുണ്ടകുന്നുമ്മൽ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി പ്രവർത്തകർ നേതൃത്വം നൽകുന്നു.

Related News