ഹവാല ഇടപാട് കേസില്‍ യാസിന്‍ മാലിക്കിന് ജീവപര്യന്തം

  • 25/05/2022

ദില്ലി: ജമ്മു കശ്മീരീലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല ഇടപാടിലൂടെ പണം കണ്ടെത്തി നല്‍കിയെന്ന കേസില്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ജീവപരന്ത്യം. ദില്ലി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ യാസിന്‍ കുറ്റക്കാരാനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ന് നടന്ന ശിക്ഷ വിധി വാദത്തില്‍ മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് എന്‍ഐഎ വാദിച്ചു. എന്നാല്‍ താന്‍ കുറ്റക്കാനാരല്ലെന്ന വാദമാണ് മാലിക്ക് മുന്നോട്ട് വച്ചത്.2017ല്‍ നടന്ന സംഭവത്തിലാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവായ മാലിക് പ്രതിയായത്. 2016 ല്‍ സുരക്ഷാസേനയ്ക്ക് നേരെ 89 സ്ഥലങ്ങളില്‍ കല്ലേറുണ്ടായതിന് പിന്നില്‍ മാലിക്കിന് പങ്കുണ്ടെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കേസില്‍ 2019 നാണ് യാസിന്‍ മാലിക്ക് അറസ്റ്റിലായത്. ലഷ്‌കറെ തയിബ സ്ഥാപകന്‍ ഹാഫിസ് സയീദും ഹിസ്ബുല്‍ മുജാഹിദീന്‍ മേധാവി സയ്യിദ് സലാഹുദീനും കേസില്‍ പ്രതികളാണ്.

അതേസമയം, യാസിന്‍ മാലിക്കിനെതിരെ കുറ്റം ചുമത്തിയതില്‍ പാക്കിസ്ഥാന്‍ പ്രതിഷേധമറിയിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തിയാണ് പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചത്. ജമ്മു കശ്മീരില്‍ വിവിധയിടങ്ങളില്‍ വിഘടനവാദി സംഘടനകളുടെ പ്രതിഷേധവും ഉണ്ടായി.

Related News