കുരങ്ങുപനി: മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 25/05/2022

കുവൈത്ത് സിറ്റി: കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോ​ഗ്യ മന്ത്രാലയം. ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും കുരങ്ങ് പനി സ്ഥിരീകരിച്ചാൽ മെയ് ആദ്യം രോഗം പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയെ അടിസ്ഥാനമാക്കിയുള്ളതാണ് നിർദേശങ്ങൾ. രോഗം സംശയിക്കപ്പെട്ടാൽ പ്രിവന്റീവ് ഡോക്ടർ കേസിന്റെ അന്വേഷണ ഫോം പൂരിപ്പിക്കണം.

കൂടാതെ, ഐസ്വലേഷൻ ഉറപ്പാക്കുകയും വേണം. അണുബാധ തടയുന്നതിനുള്ള നിർദ്ദേശങ്ങൾ അന്തിമ ലബോറട്ടറി ഫലങ്ങൾ വരുന്നത് വരെ കൃത്യമായി പാലിക്കണം. അണുബാധ സ്ഥിരീകരിച്ചാൽ, അവ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം അനുസരിച്ചുള്ള കാര്യങ്ങൾ പൂർത്തിയാക്കണമെന്നും സർക്കുലറിൽ പറയുന്നു. രോ​ഗിക്ക് ചികിത്സ നൽകുന്നതിനായി പ്രത്യേക ഐസ്വലേഷൻ മുറികൾ ആവശ്യമാണ്. ഐസ്വലേഷൻ കാലയളവ് കഴിയുന്നത് വരെ നിർദ്ദേശങ്ങൾ പിന്തുടരണണെന്നും സർക്കുലർ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News