അനാവശ്യമായി ഭക്ഷ്യവസ്തുക്കൾ വാങ്ങി സ്റ്റോക്ക് ചെയ്യരുതെന്ന് കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 25/05/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ അടിസ്ഥാന ഭക്ഷ്യ വിതരണം ആശ്വാസകരമാണെന്നും അവ ഉയർന്ന തലത്തിലാണെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ  ഭക്ഷ്യ വസ്തുക്കൾ കൂടുതൽ വാങ്ങി സൂക്ഷിക്കണമെന്ന തരത്തിൽ വരുന്ന സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും അത് ഷെയർ ചെയ്യരുതെന്നും പൗരന്മാർക്കും പ്രവാസികൾക്കും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോ​ഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രമേ പരി​ഗണിക്കാവൂ.

ചരക്കുകളുടെ ലഭ്യത ഉറപ്പുനൽകുന്നതിനും കുറവുകൾ ഒഴിവാക്കുന്നതിനുമായി രാജ്യത്തെ എല്ലാ അധികൃതരും അവരവരുടേതായ പ്രയത്നങ്ങളിൽ ഏർപ്പെടുകയാണ്. ഈ സാധനങ്ങളിൽ ഏതെങ്കിലുമൊക്കെ സംഭരിക്കുന്നത് അവയുടെ കേടുപാടുകൾക്ക് ഇടയാക്കും. കൂടാതെ, ഉപഭോക്താക്കൾ അനാവശ്യ പരിഭ്രാന്തിയില്ലാതെ ആവശ്യമുള്ളത് മാത്രം വാങ്ങണമെന്നും മന്ത്രാലയം നിർദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News