ഉച്ചസമയത്ത് ജോലിചെയ്താൽ 200 കുവൈറ്റ് ദിനാർ വരെ പിഴ

  • 25/05/2022

കുവൈത്ത് സിറ്റി: ഉച്ചസമയത്ത് വെയിലിൽ തുറന്ന പ്രദേശത്തുള്ള ജോലികൾക്ക് മാൻപവർ അതോറിറ്റി നിയന്ത്രണം കൊണ്ട് വരുന്നു. ജൂൺ മുതൽ അഡ്മിനിസ്ട്രേറ്റീവ് തീരുമാന നമ്പർ 535/205 നടപ്പാക്കി തുടങ്ങാനാണ് തീരുമാനം. ഇതുപ്രകാരം ഉച്ചയ്ക്ക് 11 മണി മുതൽ വൈകുന്നേരം നാല് മണി വരെ തുറന്ന പ്രദേശങ്ങളിൽ വെയിലത്ത് ജോലി ചെയ്യുന്നതിൽ നിയന്ത്രണം വരും. അടുത്ത മൂന്ന് മാസങ്ങളിൽ ഈ വ്യവസ്ഥ നടപ്പാകുന്നുണ്ടോ എന്ന് അറിയുന്നതിന് അതോറിറ്റി കർശന പരിശോധനകളും നടത്തും.

ഈ തീരുമാനം ലക്ഷ്യമിടുന്നത് ജോലി സമയം കുറയ്ക്കാനല്ലെന്ന് മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ പറഞ്ഞു. തൊഴിലാളികളുടെ ആരോ​ഗ്യ സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം നടപ്പാക്കുന്നത്. അന്താരാഷ്ട്ര തൊഴിൽ ചട്ടങ്ങളും അതിന്റെ ഓർഗനൈസിംഗ് അനുബന്ധ നിയമങ്ങളും പാലിക്കാൻ ബിസിനസ് ഉടമകൾ ബാധ്യസ്ഥരാണ്. ഏതൊരു നിയമലംഘനത്തിനും ഒരു തൊഴിലാളിക്ക് എന്ന നിലയിൽ 100 മുതൽ 200 കുവൈത്തി ദിനാർ പിഴ ചുമത്തുമെന്നും അത് ബിസിനസ് ഉടമകൾ അടയ്ക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News