കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ; തീരുമാനങ്ങളെ അഭിനന്ദിച്ച് മനുഷ്യാവകാശ സംഘടന

  • 26/05/2022

‌കുവൈത്ത് സിറ്റി: രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ, പ്രത്യേകിച്ച് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഭരണപരമായ മാറ്റങ്ങളെ അഭിനന്ദിച്ച് കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ്. ഗാർഹിക തൊഴിലാളികളെ സംബന്ധിച്ച 2015ലെ 68-ാം നമ്പർ നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ഏപ്രിൽ 21-ന് പുറപ്പെടുവിച്ച 2022-ലെ 22-ാം നമ്പർ മന്ത്രിതല പ്രമേയത്തിൽ ഒരു മാസത്തെ വാർഷിക ശമ്പളത്തോടുകൂടിയ അവധി ഉറപ്പാക്കിയതിനാണ് മനുഷ്യാവകാശ സംഘടനയുടെ അഭിനന്ദനം.

കൂടാതെ, മറ്റൊരു തൊഴിലുടമയിലേക്ക് മാറാൻ സാധിക്കുന്നതും അധിക ജോലി സമയം പ്രതിദിനം പരമാവധി രണ്ട് മണിക്കൂറായി നിജപ്പെടുത്തിയതും അതിന് പകുതി ദിവസത്തെ വേതനം സജ്ജീകരിച്ചതുമെല്ലാം സൊസൈറ്റി ചൂണ്ടിക്കാട്ടി. അതേസമയം, കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് 'ടു​​ഗൈദർ ത്രീ' എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തെ കുടിയേറ്റ തൊഴിലാളികളെയും മറ്റ് തൊഴിലാളികളെയും നിയമം ഉറപ്പുനൽകുന്ന അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനും അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ അവരെ സഹായിക്കാനും പിന്തുണയ്ക്കാനുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News