കുവൈറ്റ് പ്രവാസികളുടെ റെസിഡൻസി; കരട് നിയമം ഇന്ന് വോട്ട് ചെയ്യാൻ സുപ്രധാന യോ​ഗം

  • 26/05/2022

കുവൈത്ത് സിറ്റി: വിദേശികളുടെ റെസിഡൻസി സംബന്ധിച്ച 36 ആർട്ടിക്കിളുകൾ അടങ്ങുന്ന കരട് നിയമത്തിൽ വോട്ട് ചെയ്യാൻ പാർലമെന്ററി ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി ഇന്ന് യോ​ഗം ചേരും. മുൻ കാലയളവിൽ സർക്കാർ റഫർ ചെയ്ത പദ്ധതിയിൽ 36 ആർട്ടിക്കിളുകളും 7 അധ്യായങ്ങളുമാണ് ഉൾപ്പെടുന്നത്. അതിൽ വിദേശികളുടെ പ്രവേശനം, അവരെ നാടുകടത്തൽ, റെസിഡൻസി കടത്ത്, പിഴകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. ആർട്ടിക്കിൾ എട്ട് അനുസരിച്ച് പൗരത്വം നേടിയിട്ടില്ലെങ്കിലും ഒരു വിദേശിയെ വിവാഹം കഴിച്ച കുവൈത്തി സ്ത്രീക്ക് അവളുടെ ഭർത്താവിനെയും കുട്ടികളെയും സ്പോൺസർ ചെയ്യാനുള്ള അവകാശം ലഭിക്കും.

ഹോട്ടലുകളും മറ്റ് വസതികളും അവിടെ വാടകയ്ക്ക് താമസിക്കുന്ന വിദേശികളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ നിർബന്ധിതമാക്കേണ്ടതിന്റെ ആവശ്യകതയും പ്രോജക്റ്റ് ഊന്നിപ്പറയുന്നുണ്ട്. പണത്തിനോ ആനുകൂല്യത്തിനോ പകരമായി ഒരു വിദേശിയെ ചൂഷണം ചെയ്യുകയോ റിക്രൂട്ട് ചെയ്യുകയോ റിക്രൂട്ട്മെന്റ് സുഗമമാക്കുകയോ ചെയ്തുകൊണ്ടുള്ള റെസിഡൻസി കടത്ത് നിരോധിക്കുന്നതാണ് പ്രോജക്ട്. റെസിഡൻസി പെനാൽറ്റിയിൽ നിന്ന് ഒഴിവാക്കുന്നത് പബ്ലിക് പ്രോസിക്യൂഷന്റെ അധികാരപരിധിയിലേക്ക് മാത്രമായി മാറ്റുന്നതും കരട് നിയമത്തിൽ പറയുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News