വിദേശ സന്ദർശനത്തിന് ശേഷം കുവൈത്ത് അമീർ തിരികെയെത്തി

  • 26/05/2022

കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്ത് ഒരു പ്രത്യേക അവധിക്കാലം ചെലവഴിച്ചതിന് ശേഷം കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് തിരികെയെത്തി. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ്, ദേശീയ അസംബ്ലി സ്പീക്കർ മാർസൗസ് അൽ ​ഗാനിം, ഷെയ്ഖ് നാസർ അൽ മുഹമ്മദ്, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് എന്നിവരും മറ്റ് ഉന്നത ഉദ്യോ​ഗസ്ഥരും ചേർന്നാണ് അമീറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. 

അമേരിക്കയിലെ ടെക്സസിൽ എലമെന്‍ററി സ്കൂളിലുണ്ടായ വെടിവെപ്പില്‍ നടുക്കം രേഖപ്പെടുത്തിയ അമീർ പ്രസിഡന്റ് ജോ ബൈഡനെ തന്റെ അനുശോചനം അറിയിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രാലയവും യുഎസിലുണ്ടായ ആക്രമണത്തെ അപലപിച്ചു. അതേസമയം, ദേശീയ ദിനം ആഘോഷിക്കുന്ന അർജന്റീനയ്ക്കും ജോർദാനും കുവൈത്ത് അമീർ ആശംസകൾ അറിയിച്ചു.

Related News