കുവൈത്തിൽ നിയമലംഘനം നടത്തിയ ​ഗാർഹിക തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യം

  • 26/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘനം നടത്തിയ ​ഗാർഹിക തൊഴിലാളികൾക്ക് ജോലി ചെയ്യാൻ മറ്റൊരു അവസരം നൽകണമെന്ന് മേഖലയിലെ വിദ​ഗ്ധൻ ബാസം അൽ ഷമ്മാരി ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള തൊഴിലാളികളുടെ എണ്ണം ആയിരത്തിലധികമാണ്. ഇവരിൽ ചിലർക്ക് ജോലി ചെയ്യാൻ പുതിയ അവസരം നൽകുന്നത് മേഖല ഇപ്പോൾ അനുഭവിക്കുന്ന തൊഴിലാളികളുടെ കുറവ് നികത്തുന്നതിന് ഫലപ്രദമായി നികത്തുന്നതിന് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

നിർദ്ദിഷ്‌ട നിയന്ത്രണങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായി ഇക്കാര്യം നടപ്പിലാക്കണം. മാൻപവർ അതോറിറ്റിയിലെ ഗാർഹിക തൊഴിൽ വകുപ്പും ആഭ്യന്തര മന്ത്രാലയത്തിലെ ഇമിഗ്രേഷൻ അതോറിറ്റിയും തമ്മിലുള്ള ഏകോപനവും വളരെ ആവശ്യമാണ്.  ഈ തൊഴിലാളികളിൽ പലരും കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളും  സമ്മർദ്ദങ്ങൾ സഹിച്ചതാണ്. അതുകൂടെ പരി​ഗണിച്ച് അർഹരായവരെ ജോലി ചെയ്യാൻ ഉൾപ്പെടുത്തുന്ന കാര്യം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related News