സ്വദേശിവൽക്കരണ പദ്ധതി ഊർജിതമാക്കി യുഎഇയും: ആശങ്കയിലായി മലയാളികൾ അടക്കമുള്ള വിദേശികൾ

  • 26/05/2022



അബുദാബി: സൗദിക്കും കുവൈത്തിനും പിന്നാലെ സ്വദേശിവൽക്കരണ പദ്ധതി ഊർജിതമാക്കി യുഎഇയും. സ്വകാര്യമേഖലയിലെ അതിവിദഗ്ധ തസ്തികകളിൽ വർഷത്തിൽ 2% എന്ന തോതിൽ 2026നകം സ്വദേശിവൽക്കരണം 10% ആക്കി ഉയർത്തുകയാണ് ലക്ഷ്യം.

ഇതോടെ ഐടി മേഖല ഉൾപ്പെടെയുള്ള തസ്തികകളിലുള്ള മലയാളികൾ അടക്കമുള്ള വിദേശികൾ  ആശങ്കയിലായി. അൻപതോ അതിൽ അധികമോ തൊഴിലാളികളുള്ള കമ്പനികളിലെ അതിവിദഗ്ധ തസ്തികകളിലാണ് ഇപ്പോഴത്തെ സ്വദേശിവൽക്കരണം. ഭാവിയിൽ മറ്റു തസ്തികകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

Related News