ഒമാനില്‍ രണ്ടിടങ്ങളിലായി തീപിടുത്തം: നിയന്ത്രണ വിധേയമെന്ന് സിവില്‍ ഡിഫന്‍സ്

  • 27/05/2022



മസ്‍കത്ത്: ഒമാനില്‍ രണ്ടിടങ്ങളിലുണ്ടായ തീപിടുത്തങ്ങള്‍ നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലും മസ്‍കത്ത് ഗവര്‍ണറേറ്റിലുമാണ് തീപിടുത്തമുണ്ടായത്.

അല്‍ ദാഖിലിയ ഗവര്‍ണറേറ്റില്‍ ഇസ്‍കി വിലായത്തിലുള്ള ഒരു ഫാമിലാണ് തീപിടിച്ചത്. ഫാമില്‍ നിന്നുള്ള ചപ്പുചവറുകള്‍ ഉപേക്ഷിച്ചിരുന്ന സ്ഥലത്ത് തീപിടുത്തമുണ്ടാവുകയായിരുന്നു. സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള അഗ്നിശമന സേന അംഗങ്ങള്‍ സ്ഥലത്തെത്തി തീ നീയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

മസ്‍കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ മാബില ഏരിയയിലെ ഒരു വീട്ടില്‍ തീപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഇവിടെയും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇലക്ട്രിക് ഉപകരണങ്ങള്‍ യഥാസമയം അറ്റകറ്റപ്പണികള്‍ നടത്തുകയും ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഓഫ് ചെയ്‍ത് വെയ്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

Related News